Connect with us

Kottayam

മുസാഫര്‍ നഗര്‍ കലാപം മോഡിയുടെ സംഭാവന: പിണറായി

Published

|

Last Updated

കോട്ടയം: മുസാഫര്‍ നഗര്‍ കലാപം നരേന്ദ്രമോഡിയുടെ സംഭാവനയാണന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോട്ടയത്ത് ജ്യോതി ബസു ജന്‍മശതാബ്ദിയുടെ ഭാഗമായി “മതനിരപേക്ഷതയുടെ സമകാലിക പ്രസക്തിയും ഇന്ത്യന്‍ ജനാധിപത്യവും” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയും ആര്‍ എസ് എസ് പറയുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?. മതനിരപേക്ഷത ആഗ്രഹിക്കുകയും അതേസമയം വര്‍ഗീയതയോട് കൂട്ടുകൂടുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെത്. എവിടെ തീവ്രവാദ ആക്രമണം നടത്തിയാലും മുസ്‌ലിം ചെറുപ്പക്കാരുടെ തലയില്‍ കെട്ടിവെക്കുകയാണ്. ഇതിനു വേണ്ടി ആര്‍ എസ് എസ് വലിയ പ്രചാരണമാണ് നടത്തുന്നത്. ആര്‍ എസ് എസ് ആഗ്രഹിച്ച കാര്യം ഗുജറാത്തില്‍ നടപ്പാക്കിയ വ്യക്തിയാണ് നരേന്ദ്രമോഡി. ജമാഅത്തെ ഇസ്‌ലാമി മതാതിഷ്ഠിതരാജ്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. മാധ്യമം പത്രത്തിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ മലബാറിന്റെ പിന്നാക്ക അവസ്ഥയാണ് ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ ജമാഅത്തിന്റെ നേതാവ് സംസാരിച്ചത് മലബാര്‍ സംസ്ഥാനം വേണമെന്നാണ്. എസ് ഡി പി ഐ മലപ്പുറത്ത് നടത്തിയ ഹര്‍ത്താല്‍ പുതിയ ജില്ലക്ക് വേണ്ടിയുള്ളതാണ്. ഇതൊക്കെ തീവ്രവാദത്തിന്റെ പുതിയ രൂപങ്ങളാണ്. ഇതിനെ ചെറുക്കാന്‍ മതനിരപേക്ഷ ശക്തികള്‍ തയാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Latest