സുധാകരന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ വികാരമെന്ന് ചെന്നിത്തല

Posted on: December 3, 2013 7:34 pm | Last updated: December 4, 2013 at 12:16 am

chennithala

തിരുവനന്തപുരം: സുധാകരന്‍ പറഞ്ഞത് കണ്ണൂരിലെ പ്രവര്‍ത്തകരുടെ വികാരമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.സംഭവം ജയില്‍ അധികൃതരുടെ വീഴചയാണ്്. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിക്കുമെന്നും ആദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ ജയിലില്‍ ടി പി വധക്കേസ് പ്രതികള്‍ യഥേഷ്ടം മൊബൈലും ഫേസ്ബുക്കും ഉപയോഗിച്ചത് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രംഗത്തുവന്നിരുന്നു. കെ സുധാകരന്‍ എം പിയാണ് രൂക്ഷമായി തിരുവഞ്ചൂരിനെ വിമര്‍ശിച്ചത്. ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് ബാധ്യതയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. മന്ത്രി സ്വയം മാറി നില്‍ക്കണം. തിരുവഞ്ചൂര്‍ അല്‍പനാവരുത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹാസ സ്വരത്തിലാണ് തിരുവഞ്ചൂര്‍ സംസാരിക്കുന്നത്. അല്‍പന് അര്‍ഥം കിട്ടിയതുപോലെ പെരുമാറരുത്. ടി പി വധക്കേസ് പി മോഹനന്‍ മാസ്റ്ററുടെ മുകളിലേക്ക് പോവാതിരിക്കാന്‍ തിരുവഞ്ചൂര്‍ അട്ടിമറിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു.