രാഷ്ട്ര സേവകരെ ശൈഖ് ഖലീഫ ആദരിച്ചു

Posted on: December 3, 2013 6:01 pm | Last updated: December 3, 2013 at 7:06 pm

അബുദാബി: രാജ്യ പുരോഗതിയില്‍ നിര്‍ണായ പങ്കാളിത്തം വഹിച്ചവരെ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആദരിച്ചു.
മുശ്‌രിഫിലെ ദിയാഫ കൊട്ടാരത്തിലായിരുന്നു ചടങ്ങ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്നിഹിതനായിരുന്നു.
രാജ്യ സേവനത്തിന് കഠിനാധ്വാനം ചെയ്തവരാണിവര്‍ എന്ന് ശൈഖ് ഖലീഫ പറഞ്ഞു. സഊദ് മുഹമ്മദ് അല്‍ റക്ബാനി, ഡോ. അഹബ്ദുര്‍റഹീം അബ്ദുല്ല ജാഫര്‍ അല്‍ സറൂനി, ഡോ. ജമാല്‍ സനദ് അല്‍ സുവൈദി, സുഹൈര്‍ അഹ്മദ് മുഹമ്മദ് അബൂ അല്‍ അദീബ്, റാശിദ് അബ്ദുല്ല ഉമ്‌റാന്‍ അല്‍ ശംസി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മരണമടഞ്ഞ ജാവന്‍ സാലിം അല്‍ ദാഹിരി, ബുത്തി ഹുമൈദ് ബിന്‍ ബിശ്ര്‍ അല്‍മറി, താനി ബിന്‍ അഹ്മദ് അല്‍ മുഹൈരി തുടങ്ങിയവര്‍ക്കു വേണ്ടി കുടുംബാംഗങ്ങള്‍ അവാര്‍ഡ് സ്വീകരിച്ചു.