ആധ്യാത്മികത മതത്തിന്റെ അടിത്തറ: തുറാബ് തങ്ങള്‍

Posted on: December 3, 2013 1:46 pm | Last updated: December 3, 2013 at 1:46 pm

കാരാട്: ആധ്യാത്മികത മതത്തിന്റെ അടിത്തറയാണെന്നും ഇന്ത്യയിലെ ഇസ്ലാമിക സൂഫിസത്തിനു കനപ്പെട്ട സംഭാവനകള്‍ നല്‍കിയ മഹാനാണ് അജ്മീര്‍ ഖാജ(റ) എന്നും എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പറഞ്ഞു.
കാരാട് അജ്മീര്‍ ഗേറ്റ് കാമ്പസില്‍ പുതുതായി ആരംഭിച്ച െ്രെതമാസ അജ്മീര്‍ മൗലിദ് സദസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് പി കെ എസ് മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അജ്മീര്‍ ഗേറ്റ് കാമ്പസില്‍ നിന്നും അഖില കേരള പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ലുഖ്മാന്‍ കരുവാരകുണ്ട്, അഖില കേരള അറബി വ്യാകരണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സാദിഖ് ഇരുമ്പുഴി, സംസ്ഥാന സാഹിത്യോല്‍സവില്‍ ഒന്നാം സ്ഥാനം നേടിയ ശഹജാസ് കാരാട് എന്നിവര്‍ക്കുള്ള അവാര്‍ഡ് പൊന്മള മുഹിയ്ദ്ധീന്‍ കുട്ടി മുസ്ലിയാര്‍ നല്‍കി.
ഉമ്മര്‍ ഹാജി ലങ്കര്‍ കഞ്ഞി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ശംസുദ്ധീന്‍ മുസ്ലിയാര്‍ തെയ്യാല , തെന്നല ഹംസ ആഹ്‌സനി, ഷമീര്‍ ആഹ്‌സനി മഞ്ചേരി, ഷമീര്‍ അസ്ഹരി ചെറുവണ്ണൂര്‍, ഹമീദ് കാരാട് എന്നിവര്‍ പ്രസംഗിച്ചു. പി ടി അബൂബക്കര്‍ സ്വാഗതവും റഷീദ് സഖാഫി നന്ദിയും പറഞ്ഞു.