കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ചാര്‍ജറുകള്‍ കണ്ടെടുത്തു

Posted on: December 2, 2013 11:55 pm | Last updated: December 3, 2013 at 11:25 pm

jailകോഴിക്കോട്:കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ചാര്‍ജറുകളും കവറുകളും കണ്ടെടുത്തു. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.ഫോട്ടോയില്‍ കണ്ട സ്ഥലം ജയിലാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. സിമ്മും മറ്റും സാധനങ്ങളും കണ്ടെത്താനായില്ല. ഫെയ്‌സ്ബുക്ക് വിശദാംശങ്ങള്‍ക്കായി വെബ്‌സൈറ്റിനെ സമീപിച്ചതായും പുറത്ത് വന്ന ശബ്ദം മുഹമ്മദ് ഷാഫിയുമായി ബന്ധമില്ലെന്നും ജയില്‍ ഡിജിപി പറഞ്ഞു. സംഭവത്തില്‍ ഗൂഗിളിന്റെയും സൈബര്‍ സെല്ലിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.