ചക്കിട്ടപ്പാറ ഖനനം: അന്വേഷണം നടത്താതിരിക്കുന്നത് ഉചിതമല്ലെന്ന് ചെന്നിത്തല

Posted on: December 2, 2013 4:43 pm | Last updated: December 3, 2013 at 12:02 am

ramesh chennithalaതിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ രണ്ടാഴ്ച്ചയായിട്ടും അന്വേഷണം നടത്താതിരിക്കുന്നത് ഉചിതമല്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെളിപ്പെടുത്തലുകളുടെ പേരില്‍ അന്വേഷണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. വെളിപ്പെടുത്തലുകളുടെ പേരില്‍ പല കേസുകളിലും അന്വേഷണം നടന്നിട്ടുണ്ട്. ചക്കിട്ടപ്പാറയിലെ ഖനനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.

ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. അങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ ആഭ്യന്തരവകുപ്പ് കുറച്ചുകൂടി ജാഗ്രത കാട്ടണമായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  സെക്രട്ടേറിയറ്റ് തീപിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു