എയ്ഡ്‌സ് ദിന റാലിയും സെമിനാറും നടത്തി

Posted on: December 2, 2013 1:44 pm | Last updated: December 2, 2013 at 1:44 pm

കല്‍പറ്റ: ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ നടന്ന ജില്ലാറാലി ജില്ലാ പോലീസ്‌മേധാവി കെ കെ ബാലചന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ഭരണകൂടം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
എസ്‌കെഎംജെ ജൂബിലിഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എഡിഎം എന്‍ ടി മാത്യു എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ കെ. പ്രകാശന്‍ ജില്ലാതല മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഡിഎംഒ ഡോ. നിതാവിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജയ് രാജന്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. സൂര്യ ടിവി സ്റ്റാര്‍ സിംഗര്‍ ശ്രീഹരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എ പി ഹമീദ്, ഡോ. കെ എസ് അജയന്‍, ഡോ. ബെറ്റിജോസ്, ഡോ. നൗഷാദ് പള്ളിയാല്‍, റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, എ പി ശിവദാസ്, പി വി ശ്രീനിവാസന്‍, മാസ്മീഡിയാ ഓഫീസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, അനൂപ് ഏബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, ചിത്രകാരന്‍ സണ്ണി മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു.
എയ്ഡ്‌ബോധവല്‍ക്കരണ ചിത്രങ്ങളുടെ പ്രദര്‍ശനവും സിഗ്നേച്ചര്‍ കാമ്പയിനും നടത്തി.
ജില്ലാതല മത്സര വിജയികളായ ബിന്‍സി ബേബി, ടി ജെ ആതിര, രേഷ്മ, രശ്മിരാജ്, മനുബാബു, അനീഷ് കൃഷ്ണജി എന്നിവര്‍ക്ക് മൊമെന്റോ, സര്‍ട്ടിഫിക്കറ്റ്, കാഷ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.