Connect with us

Malappuram

തുല്യതാ കോഴ്‌സ് പ്ലസ്ടുവിലേക്കും: മന്ത്രി

Published

|

Last Updated

തിരൂരങ്ങാടി: സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യതാകോഴ്‌സ് പ്ലസ്ടുതലത്തിലാക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുര്‍റബ്ബ് അറിയിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ പത്താം തരം തുല്യതാകോഴ്‌സിന്റെ എട്ടാംബാച്ചിന്റെ സമ്പര്‍ക്കപഠനക്ലാസ് ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുല്യതാകോഴ്‌സ് പന്ത്രണ്ടാം ക്ലാസ് ആരംഭിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇനിയും അത് ഉയര്‍ത്തിക്കൊണ്ടുപോകണം. സാക്ഷരതാപ്രവര്‍ത്തനത്തിന് ഈസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പണം ചെലവഴിക്കുന്നത് പേരക് മാര്‍ക്കുള്ള വേതനവും 60 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലെ അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും. കഴിഞ്ഞവര്‍ഷം തുല്യതാകോഴ്‌സിന്റെ വിജയശതമാനം 77,77 ആയിരുന്നു. ഈവര്‍ഷം വിജയ ശതമാനം വര്‍ധിപ്പിക്കാനാവണം. നേരത്തെ സാക്ഷരതനേടിയ 20 ലക്ഷം പേര്‍ വീണ്ടും നിരക്ഷതയിലേക്ക് പോയിട്ടുണ്ടെന്നാണ് കണക്ക് ഇതിന് പരിഹാരമായി അക്ഷര ലക്ഷംപരിപാടി നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പികെ കുഞ്ഞു അധ്യക്ഷത വഹിച്ചു. മുഴുവന്‍ പേരെയും 10ാം ക്ലാസ് തുല്യതാപരീക്ഷക്കിരുത്തിയ താഴക്കോട് ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരവിതരണം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. ഗീതാരാജീവും അക്ഷരകൈരളി ക്യാമ്പയിന്‍ ഉദ്ഘാടനം സാക്ഷരതാമിഷന്‍ ജോ. ഡയറക്ടര്‍ ആര്‍ ശശികുമാറും ഏഴാംക്ലാസ് തുല്യതാ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വനജയും നിര്‍വഹിച്ചു.ജില്ലാ കോഓഡിനേറ്റര്‍ സി അബ്ദുര്‍റശീദ് ടി വി ശ്രീജന്‍, വിവി ജമീല, വി പി അഹ്മദ്കുട്ടി ഹാജി, സുകുമാര്‍ കക്കാട്, എന്‍ എം അന്‍വര്‍ സാദാത്ത് പ്രസംഗിച്ചു.