സിനിമാരംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം: ഋഷിരാജ് സിംഗ്

Posted on: December 1, 2013 4:46 pm | Last updated: December 1, 2013 at 4:46 pm

rishiraj singhതിരുവനന്തപുരം: സിനിമാരംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സെന്‍സര്‍ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും ഋഷിരാജ് സിംഗ് നോട്ടീസ് അയച്ചു.