‘ചക്കിട്ടപ്പാറ’യില്‍ മൃദു സമീപനമില്ലെന്ന് മുഖ്യമന്ത്രി

Posted on: December 1, 2013 1:12 pm | Last updated: December 2, 2013 at 7:22 am

oommenchandiന്യൂഡല്‍ഹി: ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട സര്‍ക്കാറിന് മൃദു സമീപനം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയം പഠിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.

ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് എം എം ഹസന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാറിന് വിമുഖതയാണെന്നും ഹസന്‍ ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലും ഇതുസംബന്ധിച്ച് അന്വേഷണത്തിന് ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

യു ഡി എഫിനെ തകര്‍ക്കാമെന്നത് സി പി എമ്മിന്റെ വ്യാമോഹം മാത്രമാണ്. ജനകീയ വിഷയങ്ങളില്‍ ഇടതുപക്ഷവുമായി ഒന്നിക്കാന്‍ തയാറാണ്. സി പി എം പ്ലീനത്തില്‍ കെ എം മാണി പങ്കെടുത്തതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.