അജ്മീര്‍ മൗലിദും ലങ്കര്‍ കഞ്ഞി വിതരണവും ഇന്ന്

Posted on: December 1, 2013 1:00 pm | Last updated: December 1, 2013 at 11:59 pm

കാരാട് : കാരാട് അജ്മീര്‍ ഗേറ്റ് കാമ്പസിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന െ്രെതമാസ അജ്മീര്‍ മൗലിദ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി കല്ലായി, കെ ടി ഇസ്മാഈല്‍ സഖാഫി, തെന്നല ഹംസ ആഹ്‌സനി എന്നിവര്‍ നേത്രത്വം നല്‍കും.
തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ലങ്കര്‍ കഞ്ഞി വിതരണം നടക്കും. വൈകുന്നേരം 6.30 നു നടക്കുന്ന ആത്മീയ സമ്മേളനം സയ്യിദ് പി കെ എസ് മുത്തുക്കോയ തങ്ങള്‍ അഴിഞ്ഞലത്തിന്റെ അധ്യക്ഷതയില്‍ അജ്മീര്‍ ഗേറ്റ് ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ പൊന്മള മുഹിയ്ദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശംസുദ്ധീന്‍ മുസ്‌ലിയാര്‍ തെയ്യാല മുഖ്യപ്രഭാഷണം നടത്തും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേത്രത്വം നല്‍കും. ശമീര്‍ ആഹ്‌സനി മഞ്ചേരി, ശമീര്‍ അസ്ഹരി ചെറുവണ്ണൂര്‍, സലീം സഖാഫി കാരാട് എന്നിവര്‍ പ്രസംഗിക്കും.