മഞ്ചേരി: എസ് വൈ എസ് മഞ്ഞപ്പറ്റ യൂണിറ്റ് ഹെല്‍ത്ത് സ്‌കൂള്‍ ഇന്ന് മുത്തലം കോട്ടില്‍ കുഞ്ഞാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമ്മര്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും.
നമുക്ക് ജീവിക്കാന്‍ പഠിക്കാം, കുട്ടികളുടെ ആരോഗ്യം, എന്നീ സെഷനുകള്‍ക്ക് സിറാജുദ്ധീന്‍ കിടങ്ങയം, എളങ്കൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലീല്‍ അറഞ്ഞിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
അസൈനാര്‍ സഖാഫി കുട്ടശ്ശേരി, വാര്‍ഡ് അംഗം കുണ്ടുക്കര അബൂബക്കര്‍, അബൂബക്കര്‍ സഖാഫി തോട്ടുപോയില്‍, അബ്ദുര്‍റഹീം സഅദി, മമ്മു മഞ്ഞപ്പറ്റ സംസാരിക്കും. പരിപാടിയുടെ ഭാഗമായി രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ഡോകുമെന്ററി പ്രദര്‍ശനവും നടക്കും.