കൊലപാതക സംസ്‌കാരം ഇസ്‌ലാമികമല്ല; പൊന്മള

Posted on: December 1, 2013 12:57 pm | Last updated: December 1, 2013 at 12:57 pm

മഞ്ചേരി: ആദര്‍ശരംഗത്ത് അപചയം നേരിട്ടപ്പോള്‍ കൊലപാതക സംസ്‌കാരത്തിലേക്ക് വഴിമാറിയ ചേളാരി സമസ്തക്കാരുടെ നിലപാട് ഇസ്‌ലാമികമല്ലെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. മഞ്ചേരിയില്‍ എസ് വൈ എസ് ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കിള്‍ പ്രസിഡന്റ് എം വി അബ്ദുല്‍ഖാദിര്‍ ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പത്തപ്പിരിയം അബ്ദുര്‍റഷീദ് സഖാഫി, യു ടി എം ശമീര്‍ പ്രസംഗിച്ചു. അലവി ദാരിമി ചെറുകുളം, എ സി ഹംസ ഇരുമ്പുഴി, അബ്ദുര്‍റഹീം സഅദി മഞ്ഞപ്പറ്റ, മുഹമ്മദ് നൗഫല്‍ സഖാഫി, താജുദ്ദീന്‍ സഖാഫി മുട്ടിപ്പാലം സംബന്ധിച്ചു.