നെടുമ്പാശ്ശേരിയില്‍ 9.5 കിലോ സ്വര്‍ണം പിടിച്ചു

Posted on: November 30, 2013 12:15 pm | Last updated: December 1, 2013 at 12:25 pm

നെnedumbasseri1ടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം9.5 കിലോ സ്വര്‍ണം സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിമാനത്താവളത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃശ്ശൂര്‍ സ്വദേശി ജെറിനാണ് വിമാനത്താവളത്തിന് പുറത്ത് നിന്നും ഇന്റെലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. പഴക്കം ചെന്ന സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും അടക്കമുള്ള സ്വര്‍ണമാണ് ജെറിന്റെ പക്കല്‍ ഉണ്ടായിരുന്നത്.