Connect with us

Kozhikode

പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ നാളെ നാടിന് സമര്‍പ്പിക്കും

Published

|

Last Updated

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പാറപ്പള്ളി പ്രദേശത്ത് മര്‍കസിന്റെ വിദ്യാഭ്യാസ സംരഭത്തിന് നാളെ തുടക്കമാകും. മര്‍കസ് മാലിക് ദീനാര്‍ എന്ന പേരില്‍ ആരംഭിക്കുന്ന സ്ഥാപനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പിക്കും. കൊല്ലം മഹല്ലില്‍ അര നൂറ്റാണ്ടോളം ഖാസിയായിരുന്ന മര്‍ഹൂം മുഹമ്മദ് ബിന്‍ ശൈഖ് ഹമദാനി മര്‍കസിന് വഖ്ഫായി നല്‍കിയ സ്ഥലത്താണ് സ്ഥാപനം നിര്‍മിച്ചത്. പ്രദേശത്തിന്റെ പൈതൃകത്തിന് യോജിച്ച യാതൊരു സംരംഭവും ഉയര്‍ന്നുവരാത്ത പശ്ചാത്തലത്തിലാണ് ഇത്.
നാളെ രാവിലെ ഏഴ് മണിക്ക് അശ്‌റഫ് സഖാഫിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈന്‍ ബാഫഖി പതാക ഉയര്‍ത്തും. നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ പി അനില്‍ കുമാര്‍, എ വി ഇബ്‌റാഹീംകുട്ടി, വി പി ഇബ്‌റാഹീംകുട്ടി, ഇ കെ അജിത്ത്, വായനാരി വിനോദ് പങ്കെടുക്കും. വള്ള്യാട് മുഹമ്മദലി സഖാഫി, മുഹമ്മദലി കിനാലൂര്‍ പ്രസംഗിക്കും.
6.30ന് നടക്കുന്ന പൊതു സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപരും എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പ്രസംഗിക്കും. ദീര്‍ഘകാലം മുദരിസായി സേവനം ചെയ്ത പി മൂസ ദാരിമി, സി പി അബ്ദുര്‍റഹ്മാന്‍ ബാഖവി, മുഹമ്മദലി സഖാഫി വെണ്ണക്കോട് എന്നിവരെ ആദരിക്കും,

Latest