Connect with us

Malappuram

മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

Published

|

Last Updated

തിരൂര്‍: എ ഐ ടി യു സി മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മത്സ്യ തൊഴിലാളികള്‍ ജില്ലാ മത്സ്യ ഫെഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മത്സ്യ ബന്ധനത്തിന് സബ്‌സീഡിയോട്കൂടി ഡീസല്‍ മണ്ണണ്ണ ക്വാട്ട പ്രത്യേകമായി അനുവദിക്കുക ഫിഷ് ലാന്റിങ്ങ് ഏരിയകളില്‍ സിവില്‍ സപ്ലേഴ്‌സ് മണ്ണെണ്ണ പമ്പുകള്‍ സ്ഥാപിക്കുക, വിദേശ ട്രോളറുകളുടെ ലൈസന്‍സ് റദ്ദാക്കുക, മത്സ്യ ബന്ധന ട്രോളിങ്ങ് നിരോധന കാലത്ത് മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ട പരിഹാര പേക്കേജ് പ്രഖ്യാപിക്കുക, മത്സ്യ തൊഴിലാളികളുടെ പെന്‍ഷന്‍ 1000 രൂപയാക്കുക, അനുബന്ധ തൊഴിലാളി ക്ഷേമ നിധി വര്‍ദ്ധിപ്പിക്കുക, മത്സ്യ തെഴിലാളി ക്ഷേമനിധി ബെനഫിറ്റ് അനുവദിക്കുക, സമഗ്ര മത്സ്യബന്ധന സംരക്ഷണ നിയമം നടപ്പിലാക്കുക, കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ ജീവന്‍ സുരക്ഷക്കായി കടല്‍ സുരക്ഷാ സംവിധാനം അടിയന്തിരമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ദേശീയ ട്രഷറര്‍ എ കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഹുസൈന്‍ ഇസ്പാടത്ത് അധ്യക്ഷന്‍ വഹിച്ചു. സി പി ഹംസക്കോയ, കെ കെ ബാലന്‍, എം കെ ബാവക്കുട്ടി ബാവ, പി പി അര്‍ഷാദ്. എം ഹുസൈനാര്‍, എ എ സിദ്ധീഖ്, സുബൈര്‍ പരപ്പനങ്ങാടി, ഖാലിദ് താനൂര്‍ എന്നിവര്‍ സംസാരിച്ചു.

 

Latest