പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു: ബാബു എം പാലിശ്ശേരി

Posted on: November 30, 2013 9:33 am | Last updated: December 1, 2013 at 8:10 am

babu m pallisseriകോഴിക്കോട്: പാര്‍ട്ടി പ്ലീനത്തോട് അനുബന്ധിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ചാക്ക് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയതില്‍ പ്രതിഷേധവുമായി സിപിഎം നേതാവും കുന്ദംകുളം എംഎല്‍എയുമായ ബാബു എം പാലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അത് ഒഴിവാക്കാമായിരുന്നു……
ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്നു ഒരു ഗര്‍ത്തത്തിലേക്ക് നിപതിച്ചപോലെ…..നെഞ്ച് വിരിച്ചു നിന്ന ശേഷം പിന്നെ തല കുംബിട്ടു നില്‍ക്കേണ്ടി വന്ന പോലെ ….
നമ്മുടെതുപോലുള്ള ഒരു വലിയ പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു.
എനിക്ക് ലജ്ജ തോന്നുന്നുവെന്നും എം.എല്‍.എ യുടെ പോസ്റ്റില്‍ പറയുന്നു.
അതേസമയം ദേശാഭിമാനിയിലെ പരസ്യ വിവാദത്തില്‍ ഭൂരിപക്ഷം സിപിഎം നേതാക്കള്‍ക്കും അമര്‍ശമുണ്ട്. അത് കൊണ്ടുതന്നെ സംഭവം അന്വേഷിക്കുമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പാര്‍ട്ടി നേതൃത്വം സൂചന നല്‍കുന്നുണ്ട്.