ജപ്പാന്‍ ചക്രവര്‍ത്തി ഇന്ന് ഡല്‍ഹിയിലെത്തും

Posted on: November 30, 2013 8:16 am | Last updated: December 1, 2013 at 12:52 am

emperor akihitobന്യൂഡല്‍ഹി: ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയും ഇന്ന് ഡല്‍ഹിയിലെത്തും. സ്വാതന്ത്രാനന്തരം ഇതാദ്യമായാണ് ജപ്പാന്‍ ചക്രവര്‍ത്തി ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇരുവരേയും സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജുമായും ജപ്പാന്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച നടത്തും.