ലൈംഗികാപവാദം: ജഡ്ജിയുടെ പേര് പുറത്തുവിട്ടു

Posted on: November 29, 2013 4:18 pm | Last updated: November 29, 2013 at 5:39 pm
ganguli supreme court judge
ആരോപണവിധേയനായ ജഡ്ജ്

ന്യൂഡല്‍ഹി: യുവ അഭിഭാഷകയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് വിധേയനായ സുപ്രിം കോടതി ജഡ്ജിയുടെ പേര് വിവരങ്ങള്‍ പുറത്തായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ജഡ്ജിയുടെ പേര് വെളിപ്പെടുത്തിയത്. എ കെ ഗാംഗുലിയാണ് പ്രതിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂന്ന് ജഡ്ജിമാരടങ്ങിയ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആറ് തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പീഡന ആരോപണം ഉന്നയിച്ച യുവ അഭിഭാഷകയുടെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.