മുസ്ലിം ലീഗുമായി ബന്ധമുണ്ടാക്കില്ലെന്ന് കോടിയേരി

Posted on: November 28, 2013 6:20 pm | Last updated: November 28, 2013 at 6:20 pm

kodiyeriപാലക്കാട്: മുസ്ലീം ലീഗുമായി ഒരു ബന്ധവുമുണ്ടാക്കില്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പാലക്കാട് നടക്കുന്ന സി പി എം പ്ലീനത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗുമായുള്ള ബന്ധം നേരത്തെ വിഛേദിച്ചതാണ്. എന്നാല്‍ മാണി യു ഡി എഫ് വിട്ടാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അല്ലാതെ മാണിയുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

യുഡിഎഫ് വലിയ ശിഥീലീകരണം നേരിടുകയാണ്. ഇത് എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനില്ല. യുഡിഎഫ് ഘടകകക്ഷികളിലും കോണ്‍ഗ്രസിലും അസംതൃപ്തി പുകയുകയാണ്. സര്‍ക്കാരിനെതിരായ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തും. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയവും പാര്‍ട്ടി പ്ലീനം അംഗീകരിച്ചതായും കോടിയേരി വ്യക്തമാക്കി.