Connect with us

Ongoing News

മതനിരപേക്ഷ ചിന്താഗതിക്കാരെ ഏകോപിപ്പിക്കാന്‍ സി പി എം പ്രമേയം

Published

|

Last Updated

പാലക്കാട്: മതനിരപേക്ഷതയെ തകര്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി, ആര്‍ എസ് എസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷ ചിന്താഗതിക്കാരെ ഏകോപിപ്പിക്കുമെന്ന് സി പി എം. പാലക്കാട്ട് നടക്കുന്ന പാര്‍ട്ടി പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളന്തില്‍ അറിയിച്ചു.

മതനിരപേക്ഷതയെ തകര്‍ക്കുന്ന വിധത്തില്‍ മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയും തീവ്രഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന ആര്‍ എസ് എസിനുമെതിരെ വിശാലമായ മതനിരപേക്ഷ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ പാര്‍ട്ടി ശ്രമങ്ങള്‍ നടത്തുമെന്ന് പ്രമേയം വിശദീകരിച്ച് കോടിയേരി പറഞ്ഞു. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്നവരെ ഏകോപിപ്പിക്കുയാണ് ലക്ഷ്യം.

ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് എതിരായ പ്രമേയവും പ്ലീനം അംഗീകരിച്ചു. ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. സുപ്രീം കോടതി പോലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് പറഞ്ഞിട്ടും കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരായാണ് പ്രമേയമെന്നും കോടിയേരി വിശദീകരിച്ചു.

Latest