പ്ലീനം ചര്‍ച്ച: വിഎസിനെതിരെ വിമര്‍ശനം

Posted on: November 28, 2013 12:33 pm | Last updated: November 29, 2013 at 12:00 pm

plenumപാലക്കാട്: സിപിഐ(എം) പ്ലീനം ചര്‍ച്ചയില്‍ വിഎസ് അച്യുതാനന്ദന് രൂക്ഷവിമര്‍ശനം. ലാവലിന്‍ അഴിമതി ടിപി ചന്ദ്രശേഖരന്‍ കേസുകളില്‍ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നാണ് വിമര്‍ശനം. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ വിഎസ്സിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു. രാവിലെ 9.30 മുതല്‍ 11.30 വരെ നടന്ന ആദ്യ സെഷനിലെ ചര്‍ച്ചയിലാണ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഓരോ ജില്ലയില്‍ നിന്നും ഓരോ പ്രതിനിധിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ സംസാരിച്ച എല്ലാവരും വിഎസ്സിനെതിരെ വിമര്‍ശനം ഉന്നയിച്ചു. രാത്രി എട്ട് മണി വരെ നീണ്ടുനില്‍ക്കുന്ന എഴ് മണിക്കൂര്‍ ചര്‍ച്ചയാണ് പ്ലീനത്തില്‍ നടക്കുന്നത്.