പ്ലീനം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരും: പ്രകാശ് കാരാട്ട്‌

Posted on: November 28, 2013 8:14 am | Last updated: November 28, 2013 at 8:14 am

പാലക്കാട്: പ്ലീനം പാര്‍ട്ടിയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകുക എന്നതാണ് പ്ലീനം കൊണ്ടുദ്ദേശിക്കുന്നതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
സി പി എം സംസ്ഥാന പ്ലീനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം വിമര്‍ശനപരാമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംഘടനാപരാമായ പോരായ്മ തിരുത്തി പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടത് ആവശ്യമാണ്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് മൂല്യങ്ങളില്‍ അടിയുറച്ച് പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കണം. സമഗ്രവും ക്രിയാത്മകവുമായ വിലയിരുത്തലുകള്‍ നടത്തി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്ലീനം കൊണ്ട് സാധിക്കണമെന്നും കാരാട്ട് പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര ബദല്‍ സര്‍ക്കാരിനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു.
കോണ്‍ഗ്രസിന് ബദലായി ഉയര്‍ത്തിക്കാട്ടുന്ന ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി ക്കും യുപിഎയുടെ അതേനയമാണ്.