അമിത വൈദ്യുത പ്രവാഹം മൂലം നാശ നഷ്ടങ്ങളുണ്ടായവര്‍ പരാതി നല്‍കി

Posted on: November 27, 2013 8:00 am | Last updated: November 27, 2013 at 8:00 am

പൊന്നാനി: അമിത വൈദ്യുത പ്രവാഹം മൂലം പുളിക്ക കടവ്, മുക്കട്ടക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെ വീടുപകരണങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായി. 40-ഓളം വീടുകളിലെ ടി വി, ഫ്രിഡിജ്, ഫാന്‍, മിക്‌സി തുടങ്ങിയവയാണ് കത്തി നശിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ 20-ഓളം കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ പൊന്നാനി തൃക്കാവിലെ വൈദ്യുതി ഓഫീസിലെത്തി എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ക്ക് പരാതി നല്‍കി. നേരത്തെ പരാതിയുമായി എത്തിയവരെ ജീവനക്കാര്‍ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പിന്നീട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എത്തിയ ശേഷമാണ് ഓഫീസിലേക്ക് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്‍ മേല്‍ കുടുംബങ്ങള്‍ പിരിഞ്ഞുപോയി. ശിവരാമന്‍ പൊന്നാനി, പി പി അനീഷ്, ലില്ലി ഗോപി, കെ പി സോമന്‍, സി ഡി രവി നേതൃത്വം നല്‍കി.