താലൂക്കിലെ മുഴുവന്‍ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തില്ല

Posted on: November 27, 2013 8:00 am | Last updated: November 27, 2013 at 8:00 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ ബസ് സമരം പൂര്‍ണം. താലൂക്കിലെ മുഴുവന്‍ ബസുകളും നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും. അങ്ങാടിപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളെ മാനത്ത്മംഗലം-ബൈപാസ് വഴി തിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ റൂട്ടില്‍ നടത്തി വരുന്ന ബസ് സമരം പൂര്‍ണം. കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തിയതിനാല്‍ പൊതുജനങ്ങള്‍ക്ക് അല്‍പാശ്വാസമായി. വളാഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകളാണ് ഇന്നലെ പണിമുടക്കിയത്. സമരത്തില്‍അനുകൂലമായ തീരുമാനം നടപ്പിലായില്ലെങ്കില്‍ നാളെ മുതല്‍ പെരിന്തല്‍മണ്ണ താലൂക്കിലെ മുഴുവന്‍ ബസുകളും സര്‍വീസ് നിര്‍ത്തിവെക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കേരള ഹൈക്കോടതിയും മലപ്പുറം ആര്‍ ടി ഒയും ട്രാഫിക് പരിഷ്‌കരണത്തില്‍ മാറ്റം വരുത്തമമെന്ന് നിര്‍ദേശം നല്‍കിയിട്ടും പെരിന്തല്‍മണ്ണ ട്രാഫഇക് റഗുലേറ്റിംഗ് കമ്മിറ്റി അനുകൂലമായ തീരുമാനമെടുത്തിട്ടില്ലെന്നും കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍, ആലിക്കല്‍ ശിഹാബ്, മാടാല മുഹമ്മദലി, പച്ചീരി സുബൈര്‍, മേലേതില്‍ ഉസ്മാന്‍, പക്കീസ കുഞ്ഞിപ്പ പ്രസംഗിച്ചു.