വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം: ഡോ.മുഹമ്മദ് ഫാറൂഖ് നഈമി

Posted on: November 27, 2013 12:06 am | Last updated: November 27, 2013 at 12:06 am

പനമരം: വിദ്യാര്‍ഥികള്‍ സമൂഹത്തോടും ചുറ്റുപാടുകളോടും പ്രതിബദ്ധതയുള്ളവരും കാലഘത്തിന്റെ ആവശ്യതകളറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരുമാകണമെന്ന് എസ് എസ് എഫ് സംസ്ഥാന ഡപ്യൂട്ടി പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ആവശ്യപ്പെട്ടു. നവ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളെ കേവലം പ്രൊഫഷണലുകളും സ്വാര്‍ഥരുമാക്കി മാറ്റുന്നത് ഏറെ ഖേദകരമാണ്. എസ് എസ് എഫ് ജില്ലാ കമ്മിറ്റി പനമരം സി എം ഐ ടി സിയില്‍ നടത്തിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്റ്‌സ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് ആക്ടിവിസം ജമാലുദ്ദീന്‍ സഅദിയും, വിശുദ്ധം സംസ്ഥാന കമ്മിറ്റിയംഗം ഉമര്‍ സഖാഫി ചെതയവും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് മനാഫ് അച്ചൂര്‍, ശമീര്‍ തോമാട്ടുചാല്‍ നേതൃത്വം നല്‍കി. റഫീഖ് കുപ്പാടിത്തറ സ്വാഗതവും റസാഖ് കാക്കവയല്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ 10 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.