ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനം: കെ സുധാകരന് മറുപടിയുമായി തിരുവഞ്ചൂര്‍

Posted on: November 26, 2013 8:01 pm | Last updated: November 27, 2013 at 12:02 am

thiruvanchoorതിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനേയും ആഭ്യന്തര വകുപ്പിനേയും വിമര്‍ശിച്ച കെ സുധാകരന്‍ എം പിക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങളാണ് സുധാകരന്‍ ഉന്നയിക്കുന്നത്. പോലീസിന്റെ ആത്മ വീര്യം തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോള്‍ നൂറ് വാര അകലെ ഉണ്ടായിരുന്നിട്ടും എത്താതിരുന്ന സുധാകരനാണ് ഇപ്പോള്‍ കുറ്റം പറയുന്നത്. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ പോലീസിനെ വിട്ടുകൊടുക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കെ എസ് യി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്ന ജോലി ഏറ്റെടുത്താല്‍ മതി. താന്‍ കെ എസ് യു പ്രസിഡന്റായിരുന്ന കാലത്ത് എല്ലാ കോളേജ് യൂണിയനുകളും കെ എസ് യുവിന്റെ കയ്യിലായിരുന്നു. ഇപ്പോഴത്തെ കെ എസ് യുക്കാര്‍ക്ക് ഇത് ചിന്തിക്കാന്‍ പോലുമാവില്ല. ഓരോരുത്തരും ഏല്‍പ്പിച്ച പണിയെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.