ഡെപ്യൂട്ടി കളക്ടര്‍ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നത് പി എസ് സി അംഗീകരിച്ചു

Posted on: November 25, 2013 6:25 pm | Last updated: November 25, 2013 at 6:25 pm

psc

തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടര്‍ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നതായി പി എസ് സി അംഗീകരിച്ചു. മുഖ്യപട്ടികയില്‍ സംവരണാനുകൂല്യമുള്ളവര്‍ ഉള്‍പ്പെട്ടതായിട്ടാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പതിനഞ്ചു പേരാണ് ഇത്തരത്തില്‍ പട്ടികയില്‍ കടന്നത്.

ഇതോടെ അര്‍ഹരായ പലര്‍ക്കും അവസരം നിഷേധിക്കപ്പെട്ടിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് പുതിയ പട്ടിക തയാറാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചത്. മുഖ്യപട്ടികയിലും സപ്ലിമെന്ററി പട്ടികയിലും ഉള്‍പ്പെടാതിരുന്നവര്‍ക്ക് പട്ടികയില്‍ കടന്നുവരാനുള്ള സാഹചര്യമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്.

പി എസ് സി റിക്രൂട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തസ്തികയാണ് ഡെപ്യൂട്ടി കളക്ടര്‍ സ്ഥാനം.