തേജ്പാലിനെതിരെ പരാതി നല്‍കിയ യുവതി തെഹല്‍ക്കയില്‍ നിന്ന് രാജിവെച്ചു

Posted on: November 25, 2013 2:55 pm | Last updated: November 25, 2013 at 2:55 pm

tharun tejpal

ന്യൂഡല്‍ഹി: തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ലൈംഗീകാരോപണത്തിന് പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക തെഹല്‍ക്കയില്‍ നിന്നും രാജിവെച്ചു. തെഹല്‍ക്കയില്‍ ഇനി തുടരാന്‍ കഴിയില്ലെന്നും തെഹല്‍ക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാജിക്കത്തില്‍ പറയുന്നു.

പരാതിക്കാരിയായ പത്രപ്രവര്‍ത്തകയുടെ മൊഴി ഗോവ പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. അതേസമയം ലൈംഗീക പീഡനക്കേസില്‍ തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.