Connect with us

Palakkad

ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 28ന്

Published

|

Last Updated

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പുകള്‍ 28ന് നടക്കും. യു ഡി എഫ് സ്ഥാനാര്‍ഥികളായി മുന്‍ ചെയര്‍പേഴ്‌സണ്‍ റാണി ജോസ്, പി എം എ ജലീല്‍, എന്നിവര്‍ മത്സരിക്കും. യു ഡി എഫ് സ്ഥാനാര്‍ഥികളെ ഇന്നലെ നടന്ന യോഗമാണ് തീരുമാനിച്ചത്.
സി പി എം സ്ഥാനാര്‍ഥികളായി നിലവില്‍ ചെയര്‍പേഴ്‌സണ്‍ പദത്തിലിരിക്കുന്ന പി സുബൈദയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ശ്രീകുമാരനും മത്സരിക്കും. ബി ജെ പിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റാണി ജോസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും മുന്‍ വൈസ് ചെയര്‍മാനായിരുന്ന പി എം എ ജലീല്‍ ആസ്ഥാനത്തേക്കും യു ഡി എഫ് സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കാനാണ് ധാരണ. ഇതില്‍ റാണി കോണ്‍ഗ്രസും ജലീല്‍ മുസ്‌ലിംലീഗ് അംഗവുമാണ്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെയും ഏരിയ സെന്റര്‍ ചേര്‍ന്ന് സി പി എം തീരുമാനിച്ചു. അതേസമയം ഒറ്റപ്പാലം നഗരസഭക്ക് കീഴില്‍വരുന്ന മൂന്ന് ലോക്കല്‍ കമ്മിറ്റികള്‍ചേരാതെയും അഭിപ്രായം ആരായാതെയുമാണ് ജില്ലാ നേതാവ് പങ്കെടുത്ത യോഗം പി സുബൈദ, സി ശ്രീകുമാരന്‍ എന്നിവരെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥികളാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സി പി എം വിമതന്‍മാരടക്കം യു ഡിഎ ഫിന് 13 ഉം സിപിഎമ്മിന് 16 ബി ജെ പിക്ക് നാലും സീറ്റുണ്ട്. മൂന്ന് പേര്‍ക്ക് വോട്ടവകാശമില്ല. 36 അംഗ കൗണ്‍സിലാണ് ഒറ്റപ്പാലത്ത്.

Latest