എസ് ജെ എം സിറാജിന് 313 പേരെ വരി ചേര്‍ക്കും

Posted on: November 25, 2013 1:00 pm | Last updated: November 25, 2013 at 1:00 pm

തിരൂരങ്ങാടി: അടുത്ത ജനുവരി ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് എട്ടാം ഉറൂസിനോട് അനുബന്ധിച്ച് കുണ്ടൂര്‍ റെയ്ഞ്ച് എസ് ജെ എം സിറാജിന് 313 പുതിയ വരിക്കാരെ ചേര്‍ക്കും.
പ്രസ്ഥാനത്തിന്റെ ജിഹ്വയായ സിറാജിന്റെ ആരംഭഘട്ടത്തില്‍ പത്രത്തിന്റെ ഏജന്‍സി സ്വയംഏറ്റെടുത്ത് വെന്നിയൂരില്‍ നിന്നും കുണ്ടൂര്‍, തയ്യാല ഭാഗങ്ങളില്‍ പത്രം വിതരണം നടത്തുന്നത് ഉസ്താദിന്റെ പതിവായിരുന്നു. ഉസ്താദിന്റെ ത്യാഗവും നിസ്സീമവുമായ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിക്കുകയും പുതിയതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുകയാണ് ഉറൂസിനോടനുബന്ധിച്ച് എസ് ജെ എം ഈപ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്. ചെറുമുക്ക്, കുണ്ടൂര്‍ ഭാഗങ്ങളില്‍ പ ത്രത്തിന് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും യോഗം പദ്ധതികളാവിഷ്‌കരിച്ചു. സയ്യിദ് ഹസന്‍കോയതങ്ങള്‍ (മമ്പുറം)ളുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ സി കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം സഖാഫി മമ്പാട്, കെ ജഅ്ഫര്‍ സഅദി, കാമ്പ്രയാഹു ഹാജി, കോഴിക്കാട്ടില്‍ അലവി ഹാജി പ്രസംഗിച്ചു.