സ്‌കൂള്‍ കായികമേള: പി യു ചിത്രക്ക് ട്രിപ്പിള്‍

Posted on: November 25, 2013 8:51 am | Last updated: November 25, 2013 at 1:34 pm

chitra

കൊച്ചി: 57ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ ട്രിപ്പില്‍ സ്വര്‍ണം പി യു ചിത്രക്ക്. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് പാലക്കാടിന്റെ ഈ സുവര്‍ണ താരം ഒന്നാമതെത്തിയത്. നേരത്തെ 5000, 3000 ഇനങ്ങളിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. മൂന്ന് സ്വര്‍ണവും മീറ്റ് റെക്കോര്‍ഡോടെയാണ് ചിത്ര സ്വന്തമാക്കിയത്. ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയമാണ് ചിത്ര കുറിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് താന്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡാണ് ചിത്ര തിരുത്തിയത്. പാലക്കാട് മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും വാസന്തിയുടെയും മകളായ ചിത്ര മുണ്ടൂര്‍ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിയാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമി റെക്കോര്‍ഡോടെ സ്വര്‍ണം നേടി.