മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്

Posted on: November 25, 2013 8:34 am | Last updated: November 25, 2013 at 8:34 am

janasambarkam-2കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് കോട്ടയത്ത്. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്കു തന്നെ പരിപാടി ആരംഭിക്കും. ജില്ലയിലെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ഉപരോധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പരിപാടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് പരാതിയുമായി വരുന്നവര്‍ക്ക് അസൗകര്യമുണ്ടാക്കില്ല. ആംബുലന്‍സിലും വാഹനത്തിലും വരുന്ന അവശരായവരെയാണ് മുഖ്യമന്ത്രി ആദ്യം കാണുക. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവര്‍ പരിപാടിക്ക് വരാന്‍ ആവശ്യപ്പെട്ട് ലഭിച്ച കത്ത് പ്രവേശന കവാടത്തില്‍ ഉദ്യോഗസ്ഥരെ കാണിക്കണം.

പതിനായിരത്തിലധികം പരാതികളാണ് ലഭിച്ചത്. ബി പി എല്‍ കാര്‍ഡിലെ അപാകതയെപ്പറ്റിയുള്ള പരാതികള്‍ ധാരാളമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.