മണ്ണാര്‍ക്കാട് സംഭവം: ദമ്മാം ഐ സി എഫ് പ്രതിഷേധിച്ചു

Posted on: November 25, 2013 1:23 am | Last updated: November 25, 2013 at 1:23 am

ദമ്മാം: മണ്ണാര്‍ക്കാട് എസ് വൈ എസ് കല്ലാംകുഴി യൂണിറ്റ് സെക്രട്ടറി നൂറുദ്ധീനെയും, സഹോദരന്‍ കുഞ്ഞി ഹംസയെയും ക്രൂരമായി കൊലപ്പെടുത്തിയതില്‍ ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടുന്നതിന്നു പകരം ആയുധം കൊണ്ട് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നത് തികഞ്ഞ ഫാഷിസമാണ്. വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുകയും, മസ്ജിദുകള്‍ തകര്‍ക്കുകയും ബോംബു നിര്‍മാണം നടത്തുകയും ചെയ്യുന്നവര്‍ വിശുദ്ധ മതത്തിന്റെ മേലങ്കി അണിയുന്നത് മതത്തെ അപമാനിക്കുന്നതിന്നു തുല്യമാണെന്നും കമ്മിറ്റി ആരോപിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു, സൈദ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഷരീഫ് സഖാഫി, അബ്ദുല്‍ സമദ് മുസ്ല്യാര്‍, അബ്ദുല്‍ റഹ്മാന്‍ ദാരിമി, യുസുഫ് അഫ്‌ളലി, മൊയ്തീന്‍ കുട്ടി കാരക്കുര്‍ശ്ശി, നാസര്‍ മസ്താന്‍ മുക്ക്, സലീം പാലച്ചിറ, റാഷിദ് കോഴിക്കോട്, അബ്ബാസ് തെന്നല, അബ്ദുല്‍ റഹ്മാന്‍ പുത്തനത്താണി എന്നിവര്‍ സംസാരിച്ചു, അന്‍വര്‍ കളറോഡ് സ്വാഗതവും മുഹമ്മദ് റഫീഖ് വയനാട് നന്ദിയും പറഞ്ഞു.