പ്രചാരണം ഊര്‍ജിതപ്പെടുത്തും

Posted on: November 25, 2013 12:22 am | Last updated: November 25, 2013 at 12:22 am

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണങ്ങളായ സുന്നത്തിന്റെയും കുസുമത്തിന്റെയും പ്രചാരണം കര്‍ണാടകയില്‍ ഊര്‍ജിതമാക്കുന്നതിന് എസ് ജെ എം കേന്ദ്ര- കര്‍ണാടക പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
വി പി എം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി ചര്‍ച്ച അവതരിപ്പിച്ചു. ആത്തൂര്‍ സഅദ് മൗലവി ചെയര്‍.) എ എം അബ്ദുല്‍ ജലീല്‍ സഖാഫി (കണ്‍.) എന്നിവര്‍ ഭാരവാഹികളായി കര്‍ണാടക പ്രസിദ്ധീകരണ സമിതി പുനഃസംഘടിപ്പിച്ചു.