എസ് എസ് എഫ് ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

Posted on: November 25, 2013 12:21 am | Last updated: November 25, 2013 at 12:21 am

കോഴിക്കോട്: കേരളത്തിന് പുറത്തുള്ള വിവിധ യൂനിവേഴ്‌സിറ്റികളിലെ ഉപരിപഠന, ഗവേഷണ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഹയര്‍ എജ്യുക്കേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ശിക്ഷക് സദനില്‍ നടന്ന സെമിനാര്‍ എം എസ് ഒ നാഷനല്‍ സെക്രട്ടറി അബ്ദുര്‍റഊഫ് ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.
വി പി എം ഇസ്ഹാഖ്, യാസര്‍ അറഫാത്ത് നൂറാനി, സ്വാലിഹ് എച്ച് ഗുലിസ്ഥാന്‍, മുഹമ്മദലി സഖാഫി കിടങ്ങയം തുടങ്ങിയവര്‍ സെമിനാര്‍ നിയന്ത്രിച്ചു. പി വി അഹ്മദ് കബീര്‍, അബ്ദുര്‍റശീദ് നരിക്കോട്, അംജദ് മാങ്കാവ് സംസാരിച്ചു.