സര്‍ക്കിള്‍ പഠനതീരം ശ്രദ്ധേയമായി

Posted on: November 24, 2013 9:32 pm | Last updated: November 24, 2013 at 9:32 pm

ഉപ്പള: എസ് വൈ എസ് സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പഠനക്ലാസുകളുടെ ഭാഗമായി മംഗല്‍പാടി സര്‍ക്കിള്‍ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിച്ച പഠനതീരം ശ്രദ്ധേയമായി. സര്‍ക്കിള്‍ പ്രസിഡന്റ് അലങ്കാര്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി ഉപ്പള ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ദഅ്‌വ, ആദര്‍ശം, കര്‍മപദ്ധതി എന്നീ ക്ലാസുകള്‍ക്ക് മുഹമ്മദലി അഹ്‌സനി ഉപ്പള, അബ്ദുന്നാസര്‍ മുട്ടം, ഹസന്‍ അഹ്‌സനി കുബനൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 18 യൂനിറ്റുകളിലും പഠനമുറികള്‍ നടത്താന്‍ തീരുമാനമായി.