സഅദിയ്യ സമ്മേളനം: കുമ്പള സോണില്‍ വിവിധ പ്രചാരണ പരിപാടികള്‍

Posted on: November 24, 2013 9:31 pm | Last updated: November 24, 2013 at 9:31 pm

കുമ്പള: ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്ദാന സമ്മേളനം കുമ്പള സോണില്‍ വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കി. പ്രചരണത്തിന്റെ ഭാഗമായി സോണിലെ കുമ്പള, പുത്തിഗെ, പൈവളികെ, എന്‍മകജെ സര്‍ക്കിളുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. ലഘുലേഖ, പോസ്റ്റര്‍, തുടങ്ങിയവ വിതരണം ചെയ്തു. യൂണിറ്റുകളില്‍ നടന്ന പര്യടനത്തിന് എസ് വൈ എസ് കുമ്പള സോണ്‍ ജനറല്‍ സെക്രട്ടറി കന്തല്‍ സൂപ്പി മദനി, ഇബ്‌റാഹിം സഅദി മുഗു, അഷ്‌റഫ് സഅദി ആരിക്കാടി, അസീസ് സഅദി കുമ്പള, അബ്ദുറഹ്മാന്‍ ചിന്നമുഗര്‍, സിദ്ദീഖ് പി കെ നഗര്‍, റഫീഖ് സഅദി കട്ടത്തടുക്ക, അബ്ദുസ്സമദ് മണിയമ്പാറ, അബ്ദുറസാഖ് മദനി പൈവളിഗെ, ഇബ്‌റാഹിം സഅദി ബായാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.