ശബരിമലയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഡീസല്‍

Posted on: November 24, 2013 10:32 am | Last updated: November 24, 2013 at 10:48 pm

shabarimalaപത്തനംതിട്ട: ശബരിമലയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ഡീസലിന്റെ അംശം കണ്ടെത്തി. ദേവസ്വം ജീവനക്കാര്‍ക്ക് രാവിലെ വിതരണം ചെയ്ത കടലക്കറിയിലാണ് ഡീസലിന്റെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി കറിയുടെ സാമ്പിള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. കറിയില്‍ ഡീസലിന്റെ അംശം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല.