വിഎസ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ സരിത പരാതി നല്‍കും

Posted on: November 23, 2013 12:07 pm | Last updated: November 24, 2013 at 6:22 am

VS HAPPY

കൊച്ചി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ സരിത എസ് നായര്‍ പരാതി നല്‍കും. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു.

വി.എസിനു പുറമെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍, സരിതയുടെ ഭര്‍ത്താവും കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണന്‍, ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കെതിരേയും പരാതി നല്‍കുന്നുണ്ട്.

വി.എസിനെപ്പോലെയുള്ളവര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത് സരിതയെ വിഷമിപ്പിച്ചിട്ടുണ്ടെന്നും ഫെന്നി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വി.എസിനെയും പരാതിയില്‍ ഉള്‍പ്പെടുത്തുന്നത്. സരിത ആവശ്യപ്പെട്ടാല്‍ അവര്‍ നേരത്തെ നല്‍കിയ 21 പേജുള്ള മൊഴി പുറത്തുവിടാന്‍ താന്‍ തയാറാണെന്നും ഫെന്നി പറഞ്ഞു. ഈ മൊഴി വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചുകളഞ്ഞതായിട്ടാണ് ഫെന്നി നേരത്തെ പറഞ്ഞിരുന്നത്.