എസ് എസ് എഫ് എജ്യൂ ഫഌഷ്-2013 നാളെ 14 കേന്ദ്രങ്ങളില്‍

Posted on: November 23, 2013 8:00 am | Last updated: November 23, 2013 at 8:19 am

മലപ്പുറം: എസ് എസ് എഫ് ഗൈഡന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍, ഹയര്‍സെക്കണ്ടറി വര്‍ക്ക്‌ഷോപ്പ് ‘എജ്യൂ ഫഌഷ് -2013 ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ നാളെ നടക്കും.
ജില്ലാ ഗൈഡന്‍സ് ആന്റ് എഡ്യൂക്കേഷന്‍ സമിതിയും, ഹയര്‍സെക്കണ്ടറി കാര്യ സമിതിയും സംയുക്തമായിട്ടാണ് എഡ്യൂ ഫഌഷ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപരിപഠനത്തിനും, മാതൃകാ പരീക്ഷകളും, തൊഴില്‍ സാധ്യതകളും പരിശീലിപ്പിക്കുക ലക്ഷ്യമാക്കിയാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറി ക്യാമ്പസ് യൂനിറ്റ് ഭാരവാഹികള്‍, ഹയര്‍ സെക്കണ്ടറി യൂനിറ്റ് കോ-ഡിനേറ്റര്‍, സെക്ടര്‍ ഗൈഡന്‍സ് സെക്രട്ടറി, ഡിവിഷന്‍ ഗൈഡന്‍സ് ആന്‍ഡ് എജ്യൂക്കേഷന്‍ സമിതി അംഗങ്ങള്‍, ഡിവിഷന്‍ ഹയര്‍സെക്കണ്ടറി സമിതി അംഗങ്ങള്‍, എന്നിവരാണ് എഡ്യൂ ഫഌഷില്‍ സംബന്ധിക്കുക. എസ് എസ് എഫ് സംസ്ഥാന-ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കും.
കഴിഞ്ഞ ആറുമാസക്കാലത്തെ പദ്ധതി അവലോകനവും വിശകലനവും നടക്കും. മെഗാ ക്വിസ്, കീ ടു സക്‌സസ്, എക്‌സലന്‍സി ടെസ്റ്റ്, ഹൈസം ’13, തുടങ്ങിയ പദ്ധതികളില്‍ ചര്‍ച്ചകള്‍ നടക്കും. എഡ്യൂ ഫഌഷിന്റെ വിജയത്തിന് ഡിവിഷനുകളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. കാമ്പസ് പര്യാടനം, ലഘുലേഖ വിതരണം എന്നിവ പൂര്‍ത്തിയായി. പത്തനാപുരം സുന്നീ മദ്‌റസ, വ്യാപാര ഭവന്‍ കൊണ്ടോട്ടി, ഡിവിഷന്‍ കാര്യാലയം കോട്ടക്കല്‍, സ്പാനിഷ് അക്കാദമി മലപ്പുറം, ടൗണ്‍ മസ്ജിദ് മഞ്ചേരി, മജ്മഅ് നിലമ്പൂര്‍, ഐ ജി സി എടപ്പാള്‍, ടൗണ്‍ മസ്ജിദ് പെരിന്തല്‍മണ്ണ, സുന്നീ സെന്റര്‍ തിരൂരങ്ങാടി, സബീലുല്‍ ഹുദ മദ്‌റസ താനൂര്‍, സുന്നീ സെന്റര്‍ തിരൂര്‍, സുന്നീ മദ്‌റസ ചിനക്കല്‍, മജ്മഅ് വെട്ടിച്ചിറ, അല്‍ ഫുര്‍ഖാന്‍ വണ്ടൂര്‍ എന്നിവിടങ്ങളിലാണ് എഡ്യൂ ഫഌഷ് നടക്കുക. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മിഖ്ദാദ് ബാഖവി, എ പി ബശീര്‍ ചെല്ലക്കൊടി, നാസര്‍ അരീക്കോട്, പി ഇബ്‌റാഹീം ബാഖവി, റസാഖ് സഖാഫി യൂനിവേഴ്‌സിറ്റി, ബശീര്‍ രണ്ടത്താണി, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, സികെ അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ എഡ്യൂ ഫഌഷ് ഉദ്ഘാടനം ചെയ്യും.
എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി, എം അബ്ദുര്‍റഹ്മാന്‍, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍, എം കെ എം സ്വഫ്‌വാന്‍, പി കെ അബ്ദുസ്വമദ്, പി ഉസ്മാന്‍ ബുഖാരി, കെ പി ശമീര്‍, എം എ ശുക്കൂര്‍ സഖാഫി, പി സിറാജുദ്ധീന്‍ വിവിധ കേന്ദ്രങ്ങളില്‍ സം സാരിക്കും.