Connect with us

Kozhikode

ഡിജിറ്റല്‍ സര്‍വകലാശാല: പ്രഖ്യാപനം 29-ന്

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയെ സംസ്ഥാനത്തെ പ്രഥമ ഡിജിറ്റല്‍ സര്‍വകലാശാലയായി ഈ മാസം 29-ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഐ ഐ എം ഉള്‍െപ്പടെയുള്ള മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന അഖിലേന്ത്യാ മാനേജ്‌മെന്റ് മീറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ വി ഐ പി ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എംഅബ്ദുസ്സലാം അറിയിച്ചു. പബ്ലിക് പോര്‍ട്ടലിന്റെ ഉദ്ഘാടനം കെ എന്‍ എ ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജിന്റെ (സി യു ഐ ഇ ടി) നാലാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം മുഹമ്മദുണ്ണി ഹാജി എം എല്‍ എയും നിര്‍വഹിക്കും. സര്‍വകലാശാലാ സര്‍ട്ടിഫിക്കറ്റുകളില്‍ ഡിജിറ്റല്‍ ഒപ്പ് പതിക്കുന്ന പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുകയാമണ്.