Connect with us

Wayanad

കൂട്ടായ്മ സാംസ്‌കാരിക വേദി രൂപവത്കരിച്ചു

Published

|

Last Updated

പൊഴുതന: പഞ്ചായത്ത് തലത്തില്‍ കലാ- കായിക – സാംസ്‌കാരിക രംഗത്ത് കഴിവുള്ളവരെ കണ്ടെത്തുക, പ്രോത്സാഹനം നല്‍കുക, വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവക്ക് നേതൃത്വം നല്‍കുന്നതിന് കൂട്ടായ്മ സാംസ്‌കാരിക വേദി രൂപവത്കരിച്ചു.

പ്രഖ്യാപന സമ്മേളനം “നിങ്ങള്‍ക്കുമാകാം ഉദ്ഘാടകന്‍” മത്സര വിജയി അദൈ്വത് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് കെ കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സമീര്‍ സ്വാഗതവും, ട്രഷറര്‍ സുധീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. രക്ഷാധികാരി ടി കെ ഹംസ മുഖ്യപ്രഭാഷണം നടത്തി. സി. ആലിമമ്മു, സി.എച്ച മമ്മി എന്നിവര്‍ പ്രസംഗിച്ചു.
സാംസ്‌കാരിക വേദിയുടെ പ്രഖ്യാപന സമ്മേളത്തോടനുബന്ധിച്ച് “ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വയനാടന്‍ ആശങ്കകളും” എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ഗവ. കോളേജ് ജേണിലിസം വിഭാഗം അസി. പ്രൊഫസര്‍ സി. യൂസഫ് വിഷയാവതരണം നടത്തി. കൂടാതെ കൂട്ടയോട്ടം, വൃക്ഷത്തൈനടല്‍, ചെസ്സ് മത്സരം, പാലിയേറ്റീവ് കെയര്‍ യൂണിറ്റിനുള്ള ധനസഹായ വിതരണം, വട്ടപ്പാട്ട് എന്നിവയും സംഘടിപ്പിച്ചു. മികച്ച അംഗണ്‍വാടി ഹെല്‍പര്‍ക്കുള്ള അവാര്‍ഡ് ജേതാവ് സുലോചന, കായിക താരങ്ങളായ രാഹുല്‍, വിനു, മികച്ച വിജയം കൈവരിച്ച വിമിനേഷ് എന്നിവരെ ആദരിച്ചു. വിവിധ ഉപസമിതികള്‍ക്കു വേണ്ടി ഫിറോസ് ബാബു. എം, ബഷീര്‍ മൈലുംപാത്തി, ഹംസ പാറക്കുന്ന്, ടി.ജി അനില്‍കൂമാര്‍, കബീര്‍ ആനോത്ത് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Latest