Connect with us

Wayanad

സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം: യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണം- എസ് എം എ

Published

|

Last Updated

കല്‍പറ്റ: പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില്‍ സുന്നിപ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ സംഭവത്തില്‍യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എസ് എം എ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ സി സൈദ് ബാഖവി, സെയ്തലവി കമ്പളക്കാട് എന്നിവര്‍ പ്രസംഗിച്ചു.
സുല്‍ത്താന്‍ ബത്തേരി: അഹ്‌ലുസുന്നയെ ആദര്‍ശപരമായി നേരിടാന്‍ കഴിയാത്ത വിഘടിത വിഭാഗം സുന്നി പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വത്തിനും എതിരെ അടിസ്ഥാനരഹിതമായ കുപ്രചരണങ്ങള്‍ നടത്തുകയും ഉല്‍ബുദ്ധരായ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവകള്‍ തള്ളികളയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിനകത്തും പുറത്തുമായി ആറു സുന്നി പ്രവര്‍ത്തകരെ നിഷ്ഠൂരമായി കൊന്ന് കളയുകയും ഏററവും ഒടുവില്‍ മണ്ണാര്‍ക്കാടിലെ സജീവ സുന്നി പ്രവര്‍ത്തകരായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പളളത്ത് വീട്ടില്‍ കുഞ്ഞിഹംസ,സഹോദരന്‍ നൂറുദ്ദീന്‍ എന്നിവരെ അറുകൊല ചെയ്യുകയും ജേഷ്ഠസഹോദരന്‍ കുഞ്ഞാനെ മൃഗീയമായി അക്രമിക്കുകയും ചെയ്ത വിഘടിത നരനായാട്ടില്‍ സുല്‍ത്താന്‍ ബത്തേരി സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.പ്രതികളെ നിയമിത്തിനു മുമ്പില്‍ കൊണ്ട്‌വന്ന് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് എസ് ജെ എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.അഹ്മദ്കുട്ടി സഖാഫി അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്ല സഅദി,ഉമര്‍ സഖാഫി പാക്കണ,അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍,യൂനുസ് സഖാഫി,അനീസ് മന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
ധര്‍ണ നടത്തി
കല്‍പറ്റ : എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍ എസ് എസ് ക്രിമിനലുകളെ തുറങ്കിലടിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി. രാവിലെ മുതല്‍ വൈകിട്ട് വരെ നടത്തിയ ധര്‍ണ കേന്ദ്ര കമ്മിറ്റി അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു.

Latest