Connect with us

National

മുസാഫര്‍ നഗര്‍ കലാപം: മുസ്‌ലിംകള്‍ക്ക്‌ മാത്രം നഷ്ട പരിഹാരം നല്‍കരുതെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപത്തിന്റെ ഇരകളായ മുസ്ലിംഗള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി ഉത്തരവ്. സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും മുസ്ലിംഗള്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കരുതെന്നും കോടതി പറഞ്ഞു. കലാപത്തിനിരയായ എല്ലാ സമുദായങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കലാപത്തിനിരയായ മുസ്ലിം കുടുംബങ്ങള്‍ക്ക് 90 കോടിയുടെ നഷ്ടപരിഹാരം നല്‍കാനായിരുന്നും ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

മുസാഫര്‍ നഗര്‍ കലാപത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന പോലീസില്‍ നിന്ന് മാറ്റി സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.