Connect with us

First Gear

അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: അമിത വേഗത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടാര്‍ വാഹന നിയമത്തിലും ചട്ടത്തിലും വ്യവസ്ഥയില്ലെന്നു കാണിച്ച് ശാസ്താംകോട്ട സ്വദേശി ദിലീപ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Latest