മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍

Posted on: November 21, 2013 11:36 am | Last updated: November 21, 2013 at 11:36 am

shootingഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ സുരക്ഷാ ഉദ്യോഗസ്ഥയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. വെടിയേറ്റ പരിക്കുകളോടെ എ.എന്‍.ഐ മെഡിക്കല്‍ സയന്‍സില്‍ എത്തിച്ച പ്രീതിയെ രക്ഷിക്കാനായില്ല. സംഭവസമയത്ത് ഇബോബി സിംഗ് വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്തതാണോ സഹപ്രവര്‍ത്തകന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതാണോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.