പണ്ഡിത ദര്‍സിന് പ്രൗഢോജ്ജ്വല തുടക്കം

Posted on: November 21, 2013 8:11 am | Last updated: November 21, 2013 at 8:11 am

ഒറ്റപ്പാലം: ലോകത്തിലെ പണ്ഡിതന്‍മാര്‍ തുറന്ന് നല്‍കുന്നത് അറിവിന്റെ അക്ഷയ ഖനികളാണെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി പറഞ്ഞു. ഒറ്റപ്പാലം മര്‍ക്‌സില്‍ പണ്ഡിത ദര്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റ സര്‍വോപരി പുരോഗതി അറിവിനെ ആശ്രയിച്ചിരിക്കുന്നു. അറിവ് നേടാനുള്ള ഇത്തരം അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് മുസ് ലിയാര്‍ മണ്ണൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മര്‍കസ് വൈസ് പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ പണ്ഡിത ദര്‍സിന് തുടക്കം കുറിച്ചു.
തഖ് യൂദ്ദീന്‍ തങ്ങള്‍, വീരാന്‍ കുട്ടി ബാഖവി, ബാപ്പു മുസ് ലിയാര്‍ ചളവറ, മുഹമ്മദ് മുസ് ലിയാര്‍ മണ്ണൂര്‍, അബ്ദു മുസ് ലിയാര് പങ്കെടുത്തു. എം വി സിദ്ദീഖ് സഖാഫി സ്വാഗതവും അബ്ദുറശീദ് സഖാഫി നന്ദിയും പറഞ്ഞു.