Connect with us

International

ഇറാന്‍ ആണവ ചര്‍ച്ചയില്‍ പുരോഗതി; പ്രാഥമിക ധാരണ ഉടന്‍

Published

|

Last Updated

ജനീവ: ആണവ വിഷയത്തില്‍ ഇറാനുമായി ചര്‍ച്ച നടത്തിയ ലോക രാജ്യങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുംവിധം പ്രാഥമിക ധാരണയിലെത്താന്‍ ശ്രമം തുടങ്ങി.
ആണവ വിഷയത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ ലക്ഷ്യം കാണാത്തതും മധ്യപൗരസ്ത്യ മേഖലയില്‍ യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും അമേരിക്ക, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇറാനെ വശംവദമാക്കി പകരം ഉപരോധത്തില്‍ ചില ഇളവുകള്‍ നല്‍കാന്‍ ഈ മാസം ആദ്യം നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ശ്രമം നടത്തിയിരുന്നു.
ഇത് ഫലം കാണുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. ഇറാനെതിരെ പുതിയ ഉപരോധത്തിനില്ലെന്ന് ഒബാമ വ്യക്തമാക്കുകയും ചെയ്തു. വിഷയത്തില്‍ നിന്ന് കൈ കഴുകുന്ന നിലപാടാണ് യു എസും അംഗരാജ്യങ്ങളും സ്വീകരിക്കുന്നത്. സിറിയന്‍ പ്രശ്‌നത്തിലെ പാളിച്ചയും അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ നല്‍കിയ പാഠവും അമേരിക്കയിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം മനസ്സിലാക്കിയാണ് ഒബാമയുടെ കരുനീക്കമെന്നതും ഈ നിലപാടില്‍ വ്യക്തമാണ്.
ഒരു താത്കാലിക ഒത്തുതീര്‍പ്പിന് ഉതകുംവിധം പരസ്പരവിശ്വാസം ഉണ്ടാക്കിയെടുക്കാനാതായി ലോകശക്തികള്‍ പറയുമ്പോള്‍ നിലപാടുകളിലെ വ്യത്യസ്തത തുടരുന്നത് കരാറിലെത്താന്‍ ഇപ്പോഴും തടസ്സം നില്‍ക്കുകയാണെന്ന് നയതന്ത്രപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആണവ വിഷയത്തില്‍ ഈ ആഴ്ച തന്നെ പ്രാഥമിക ധാരണയിലെത്താനാകുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതീക്ഷപ്രകടിപ്പിച്ചു.
എന്നാല്‍ അമേരിക്കയടക്കമുള്ള എല്ലാ രാജ്യങ്ങളുമായും സൗഹ്യദമാണ് കാംക്ഷിക്കുന്നതെന്നും അദ്ദേഹം പറഞഞു. ഇറാന് ആണവ സമ്പുഷ്ടീകരണത്തിന് അവകാശമുണ്ടെങ്കിലും അത് മറ്റുള്ളവര്‍ മനസിലാക്കണമെന്ന് ശഠിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമാണ്. ഇറാന്‍ ആണവസമ്പുഷ്ടീകരണ പദ്ധതി വികസിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ അണവ പദ്ധതികളുടെ വേഗം കുറച്ചതും ഇറാനെതിരെ കൂടുതല്‍ ഉപരോധത്തിന് അമേരിക്ക തയ്യാറാകാത്തതും ഇരുവശവും ഒരു ധാരണക്ക് തയ്യാറാണെന്ന് അവരുടെ ശരീര ഭാഷ വ്യക്തമാക്കുന്നുണ്ടെന്ന് ന്യൂക്ലിയര്‍ വിശകലന വിദഗ്ധന്‍ അലി വയിസ് പറഞ്ഞു.
ഇത് ആണവ അന്തരീക്ഷമാണെന്നും ലോകശക്തികള്‍ക്കും ഇറാനും ഉടന്‍ കരാറിലെത്താന്‍ കഴിയുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചത്. ഊര്‍ജാവശ്യത്തിന്റെ പേരില്‍ ആണവായുധം നിര്‍മിക്കാനാണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ആരോപണം. എന്നാല്‍ ഇറാന്‍ ഇത് ശക്തമായി നിഷേധിക്കുകയാണ്.

Latest