പ്ലീനത്തിനുള്ള സംഘടനാരേഖ അംഗീകരിച്ചു

Posted on: November 20, 2013 8:42 pm | Last updated: November 20, 2013 at 8:42 pm

cpmതിരുവനന്തപുരം: പാര്‍ട്ടി പ്ലീനത്തിനുള്ള സംഘടനാരേഖക്ക് സി പി എം സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ഭേദഗതികളോടെയാണ് കരട് രേഖക്ക് അംഗീകാരം നല്‍കിയത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനാണ് രേഖയില്‍ കാര്യമായി ഊന്നല്‍ നല്‍കിയിരിക്കുന്നത്.

അതേസമയം ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സി പി എം തീരുമാനിച്ചു. ഇതിനായി വാര്‍ഡ് തലം മുതല്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കും. രൂപീകരണം ഡിസംബര്‍ ജനുവരി മാസങ്ങളില്‍ പൂര്‍ത്തിയാവും.